Posts

Showing posts from May, 2024

1923-1926 കാലത്തെ മലങ്കരസഭയിലെ വൈദികരും അല്‍മായ നേതാക്കളും

പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 1923-1926 കാലഘട്ടത്തിലെ കല്പനകളുടെ നമ്പര്‍ ബുക്കില്‍ നിന്നും ഉണ്ടാക്കിയ ലിസ്റ്റാണ്. അദ്ദേഹം ഒരു തവണ എങ്കിലും കല്പന അയച്ചിട്ടുള്ളവരുടെ പേരേ കാണുകയുള്ളു. എല്ലാ വൈദികരുടെയോ എല്ലാ അല്‍മായ നേതാക്കന്മാരുടെയോ പേരു കാണണമെന്നില്ല. ഇതില്‍ പകുതിയിലേറെ പേരുമായി അദ്ദേഹം നിരന്തരം കത്തിടപാട് നടത്തിയതായിട്ടാണ് കല്പന ബുക്ക് വായിച്ചാല്‍ മനസിലാവുക. വൈദി ക സ്ഥാനികള്‍ വടക്കേടത്തു ഗീവര്‍ഗീസു കത്തനാര്‍, ഓമല്ലൂര്‍ (1875 - 1944) തിരുവിതാംകൂര്‍ പ്രജാസഭയില്‍ ചെങ്ങന്നൂര്‍ താലൂക്ക് (1908), ചെങ്ങന്നൂര്‍ താലൂക്ക് ഒന്നാം ഗ്രൂപ്പ് (1917) പ്രതിനിധി. നിര്യാണം: 11.06.1944 കരവട്ടുവീട്ടില്‍ ശീമോന്‍ ശെമ്മാച്ചന്‍. പി. സി. നൈനാന്‍ കത്തനാര്‍ മലങ്കര മല്പാന്‍ മട്ടയ്ക്കല്‍ അലക്സന്ത്രയോസ് കത്തനാര്‍ (1865-1938) നിരണം മട്ടയ്ക്കല്‍ കുടുംബത്തിലെ ബഹനാന്‍ കത്തനാരുടെ ഇളയ മകനായി 1865-ല്‍ ഇദ്ദേഹം ജനിച്ചു, മലങ്കര മല്പാന്‍ എന്നറിയപ്പെടുന്നു. മലങ്കരസഭയില്‍ വട്ടിപ്പണക്കേസ് വളരെ രൂക്ഷമായ രീതിയില്‍ നടന്നിരുന്ന കാലത്ത് കോട്ടയം പഴയസെമിനാരിയുടെ മാനേജരും സെമിനാരിയിലെ മല്പാനുമായി സേ