Posts

Showing posts with the label Profile

പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍

'മലങ്കരസഭാ ഭാസുരന്‍' എന്ന അഭിധാനത്താല്‍ അറിയപ്പെടുന്നു. മലങ്കര സഭയുടെ സ്വാതന്ത്ര്യശില്പിയും, കര്‍മ്മധീരനും വേദശാസ്ത്ര പണ്ഡിതനുമായിരുന്നു. മല്ലപ്പള്ളി വട്ടശ്ശേരില്‍ യൗസേഫിന്‍റെയും ഏലിയുടെയും മകനായി 1858 ഒക്ടോബര്‍ 31-നു ജാതനായി. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്തു നടത്തിയശേഷം കോട്ടയം സി.എം.എസ്. സ്കൂളില്‍ പഠിച്ചു. 1876-ല്‍ മസ്മ്രോനോ സ്ഥാനവും, 1879-ല്‍ പൂര്‍ണ്ണ ശെമ്മാശുപട്ടവും, 1880 ജനുവരിയില്‍ കശീശാസ്ഥാനവും ഏറ്റു. പരുമല മാര്‍ ഗ്രീഗോറിയോസിന്‍റെ ശിഷ്യനായി അഭ്യസിച്ച് സുറിയാനിയിലും വേദശാസ്ത്രത്തിലും പാണ്ഡിത്യം നേടി. 1886-ല്‍ പഴയസെമിനാരിയില്‍ മല്പാനായി നിയമിക്കപ്പെട്ടു. സഹപ്രവര്‍ത്തകനായിരുന്ന കോനാട്ടു മാത്തന്‍ മല്പാനും ചേര്‍ന്നു കുര്‍ബ്ബാനക്രമം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് മലങ്കരമല്പാന്‍ സ്ഥാനം നല്‍കി ആദരിച്ചു. എട്ടു വര്‍ഷം എം.ഡി. സെമിനാരി ഹൈസ്കൂള്‍ പ്രിന്‍സിപ്പലായിരുന്നു. 1903 നവംബര്‍ 2-ന് പരുമല മാര്‍ ഗ്രീഗോറിയോസിന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ റമ്പാനായി. 1908 ഫെബ്രുവരി 27-ന് പഴയസെമിനാരിയില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷയോഗം, വട്ടശേരില്‍ ഗീവര്‍ഗീ...