Posts

ഇവരുടെ ജീവചരിത്രരേഖകള്‍ അറിയാവുന്നവര്‍ അയച്ചുതരിക

വൈദികര്‍   142. കാഞ്ഞിരക്കാട്ടു മത്തായി കത്തനാര്‍ (കണ്ണങ്കോട്ട്, അടൂര്‍).  143. ചാലാശ്ശേരി സ്കറിയാ കത്തനാര്‍. 144. കണിശേരില്‍ അലക്സന്ത്രയോസു കത്തനാര്‍. 145. ചേരാവള്ളില്‍ യോഹന്നാന്‍ കത്തനാര്‍. 146. കെ. കെ. ഫീലിപ്പോസ് കത്തനാര്‍. 147. നെടുന്തെള്ളില്‍ സ്കറിയാ കത്തനാര്‍.  148. കിഴക്കേവീട്ടില്‍ പത്രോസു കത്തനാര്‍.  149. കാവരികണ്ടത്തില്‍ അലക്സന്ത്രയോസു കത്തനാര്‍. 150. കുറുന്തോട്ടത്തില്‍ ഫീലിപ്പോസു കത്തനാര്‍. 151. കടമ്പനാടു തെരുവത്തു ഈശോ കത്തനാര്‍ (തെരുവത്തു മൂപ്പച്ചന്‍).  152. ആനികണ്ടത്തില്‍ അലക്സന്ത്രയോസു കത്തനാര്‍.  153. മങ്കുഴിയില്‍ ഗീവറുഗീസു കത്തനാര്‍.  154. കറുത്തേടത്തു ഫീലിപ്പോസു കത്തനാര്‍. 155. വേണാട്ടുകളത്തില്‍ യോഹന്നാന്‍ കത്തനാര്‍. 156. ചാലക്കുഴിയില്‍ അബ്രഹാം കത്തനാര്‍. 157. തൈക്കടവില്‍ പുത്തന്‍വീട്ടില്‍ ഗീവറുഗീസു കത്തനാര്‍. 158. മാരേട്ട് അബ്രഹാം കത്തനാര്‍. 159. തൈക്കൂടത്തു സ്കറിയാ കത്തനാര്‍. 160. വാളക്കുഴിയില്‍ സ്കറിയാ കത്തനാര്‍. 161. മാരേട്ടു മാത്യൂസ് കത്തനാര്‍. 162. പുത്തന്‍മഠത്തില്‍ സ്കറിയാ കത്തനാര്‍ (പത്തിച്ചിറ പള്ളി വികാരി). 163. തയ്യി

പ. വട്ടശ്ശേരില്‍ തിരുമേനിയുടെ അന്ത്യ സന്ദേശം

മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സംസ്ഥാപിതമായ മലങ്കരസഭയിലെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തു പട്ടക്കാരും ശേഷം ജനങ്ങളുമായി നമ്മുടെ പ്രിയ മക്കളായ എല്ലാവര്‍ക്കും വാഴ്വ്. നമ്മെ ഭരമേല്പിച്ചിട്ടുള്ള ആത്മികതൊഴുത്തിലെ കുഞ്ഞാടുകളും നമ്മുടെ പ്രേമഭാജനങ്ങളുമായ പ്രിയ മക്കളെ, അല്‍പ ദിവസങ്ങളായി നാം രോഗശയ്യയെ അവലംബിച്ചിരിക്കുന്ന വിവരം നിങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കുമെന്നു വിശ്വസിക്കുന്നു. എഴുപത്താറു വയസ്സു പ്രായമുള്ള വയോ വൃദ്ധനും ഏതാനും സംവത്സരക്കാലമായി വര്‍ദ്ധമാനങ്ങളായ പലതരം ശരീരാസ്വാസ്ഥ്യങ്ങളാല്‍ പീഡിതനുമായ നമ്മുടെ ഐഹിക ജീവിതം ഇതിലധികമായി ദീര്‍ഘിച്ചു കിട്ടണമെന്നാഗ്രഹിക്കാനൊ ആശിക്കാനൊ നമുക്കവകാശമുള്ളതല്ലല്ലൊ. അതിനാല്‍ അലംഘനീയവും കരുണാസംപൂര്‍ണ്ണവുമായ ദൈവഹിതത്തിനു സസന്തോഷം കീഴ്പ്പെടുകയെന്നുള്ളതല്ലാതെ മറ്റൊന്നും ഇപ്പോള്‍ നാം ചെയ്യേണ്ടതായിട്ടില്ല. മലങ്കര സമുദായചരിത്രത്തില്‍ അത്യധികം വിഷമകരമായ ഒരു ഘട്ടത്തില്‍ ഈ സഭയുടെ ഭരണചുമതല അനേകതരം ബലഹീനതകളോടും അയോഗ്യതകളോടും കൂടിയ നാം വഹിക്കണമെന്നാണ് ദൈവം തിരുമനസ്സായത്. ഈ കഴിഞ്ഞ 25 സംവത്സരക്കാലങ

വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ ഡയറിക്കുറിപ്പുകള്‍

1886 1886 ചിങ്ങം 30. അന്ത്യോഖ്യായുടെ മൂന്നാമത്തെ പത്രോസായ മാറാന്‍ മാര്‍ ഇഗ്നാത്തിയോസു ബാവായുടെയും അവിടെനിന്നു അയയ്ക്കപ്പെട്ടിരിക്കുന്ന തീബേലിന്‍റെ മാര്‍ ശെമഓന്‍ അത്താനാസ്യോസ് ബാവായുടെയും മലയാളത്തിന്‍റെ മാര്‍ യൗസേപ്പ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെയും കോട്ടയം ഇടവകയുടെ മാര്‍ പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെയും കണ്ടനാട് ഇടവകയുടെ മാര്‍ പൗലൂസ് ഈവാനിയോസ് മെത്രാപ്പോലീത്തായുടെയും അങ്കമാലി ഇടവകയുടെ മാര്‍ ഗീവറുഗീസ് കൂറിലോസു മെത്രാപ്പോലീത്തായുടെയും തിരുവിതാംകോട്ടെ മൂലം തിരുനാള്‍ മഹാരാജാവിന്‍റെയും ദിവസങ്ങളില്‍ വട്ടശ്ശേരില്‍ യൗസേപ്പ് ഗീവറുഗീസ് കത്തനാരാല്‍ ഈ ഡയറി എഴുതപ്പെടുവാന്‍ തുടങ്ങി. കോട്ടയത്തു സിമ്മനാരിയില്‍ സുറിയാനി അസോസിയേഷന്‍ കമ്മിറ്റികൂടി. ഞാനും ഉണ്ടായിരുന്നു. കമ്മിറ്റി മൂന്നു ദിവസത്തേക്ക് ഉണ്ടായിരുന്നു. ആലോചിച്ചു നിശ്ചയിച്ച കാര്യങ്ങളുടെ ചുരുക്കം താഴെപ്പറയുന്നു. ആലപ്പുഴ ജില്ലയിലും ഹൈക്കോര്‍ട്ടിലും വിധിച്ചുകിട്ടിയിരിക്കുന്ന കോട്ടയത്തു സിമ്മനാരിയുടെ സൊത്തുക്കളെയും വട്ടിപ്പണത്തേയും മറ്റും തീര്‍പ്പു നടത്തി കൈവശപ്പെടുത്തുന്നതിനു കോട്രസ്റ്റികളായി കോനാട്ടു യോഹന്നാന്‍ മല്പാനെയും കുന്നു

പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍

'മലങ്കരസഭാ ഭാസുരന്‍' എന്ന അഭിധാനത്താല്‍ അറിയപ്പെടുന്നു. മലങ്കര സഭയുടെ സ്വാതന്ത്ര്യശില്പിയും, കര്‍മ്മധീരനും വേദശാസ്ത്ര പണ്ഡിതനുമായിരുന്നു. മല്ലപ്പള്ളി വട്ടശ്ശേരില്‍ യൗസേഫിന്‍റെയും ഏലിയുടെയും മകനായി 1858 ഒക്ടോബര്‍ 31-നു ജാതനായി. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്തു നടത്തിയശേഷം കോട്ടയം സി.എം.എസ്. സ്കൂളില്‍ പഠിച്ചു. 1876-ല്‍ മസ്മ്രോനോ സ്ഥാനവും, 1879-ല്‍ പൂര്‍ണ്ണ ശെമ്മാശുപട്ടവും, 1880 ജനുവരിയില്‍ കശീശാസ്ഥാനവും ഏറ്റു. പരുമല മാര്‍ ഗ്രീഗോറിയോസിന്‍റെ ശിഷ്യനായി അഭ്യസിച്ച് സുറിയാനിയിലും വേദശാസ്ത്രത്തിലും പാണ്ഡിത്യം നേടി. 1886-ല്‍ പഴയസെമിനാരിയില്‍ മല്പാനായി നിയമിക്കപ്പെട്ടു. സഹപ്രവര്‍ത്തകനായിരുന്ന കോനാട്ടു മാത്തന്‍ മല്പാനും ചേര്‍ന്നു കുര്‍ബ്ബാനക്രമം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് മലങ്കരമല്പാന്‍ സ്ഥാനം നല്‍കി ആദരിച്ചു. എട്ടു വര്‍ഷം എം.ഡി. സെമിനാരി ഹൈസ്കൂള്‍ പ്രിന്‍സിപ്പലായിരുന്നു. 1903 നവംബര്‍ 2-ന് പരുമല മാര്‍ ഗ്രീഗോറിയോസിന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ റമ്പാനായി. 1908 ഫെബ്രുവരി 27-ന് പഴയസെമിനാരിയില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷയോഗം, വട്ടശേരില്‍ ഗീവര്‍ഗീ

മലങ്കര അസോസിയേഷന്‍ പ്രതിനിധികളുടെ ഹാജര്‍ (1911)

പള്ളി പ്രതിനിധികളുടെ ഹാജര്‍ 1086-ാമാണ്ടു മിഥുനമാസം 13-നു കോട്ടയത്തു കൂടിയ മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ മാനേജിംഗ് കമ്മട്ടി യോഗത്തിലെ പത്താമത്തെ നിശ്ചയത്തില്‍ ഉള്ള അപേക്ഷപ്രകാരം ടി യോഗത്തിന്‍റെ എല്ലാ നിശ്ചയ വിഷയങ്ങളെക്കുറിച്ചും മറ്റും ആലോചിപ്പാന്‍ എല്ലാ പള്ളിപ്രതിപുരുഷന്മാരുടെയും ഒരു പൊതുയോഗം 1911-നു കൊല്ലം 1087-ാമാണ്ടു ചിങ്ങ മാസം 22-ന് വ്യാഴാഴ്ച കോട്ടയത്തു മാര്‍ ദീവന്നാസ്യോസ് സിമ്മനാരിയില്‍ കൂടുവാന്‍ നിശ്ചയിച്ചിരിക്കുന്നതായും ആ പൊതുയോഗത്തില്‍ ഹാജരായി അഭിപ്രായം കൊടുക്കുന്നതിനു പ്രതിനിധികളെ തെരഞ്ഞെടുത്തു അധികാരപ്പെടുത്തി അയയ്ക്കണമെന്നും 1086-ാമാണ്ട് മിഥുന മാസം 30-നു മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ പ്രസിഡെണ്ടായ മലങ്കര ഇടവകയുടെ നി. വ. ദി. ശ്രീ. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ടു മലങ്കര ഇടവകയില്‍പെട്ട എല്ലാ പള്ളികള്‍ക്കും കല്പന അയച്ചതനുസരിച്ചും മലങ്കരെ കണ്ടനാട് മുതലായ ഇടവകകളുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമനസ്സിലേയും മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ തിരുമനസ്സിലേയും മാനേജിംഗ് കമ്മട്ടിക്കാരുടെയും ക്ഷണക്കത്തുകള്‍ അനുസരിച്ചും 87 ചിങ്ങം 22-ന് വ്യാഴാഴ്ച മാ