1919-നു കൊല്ലം 1095-ാമാണ്ടു വൃശ്ചികം 5-നു മുതലുള്ള ഡയറി ബുക്ക്

 

1. കളത്തില്‍ മാത്തന്‍ മൂപ്പിലേക്കു. കുഴിപ്പള്ളി വക നിലം ലേലത്തില്‍ പോയതു പള്ളിവകയ്ക്കു മൂപ്പീന്നു വീണ്ടെടുക്കണമെന്നും മറ്റും. 1919-നു കൊല്ലം 1095-മാണ്ടു വൃശ്ചിക മാസം 5-നു പരുമല സിമ്മനാരി. 

5-നു ഒരു മണിക്കു പരുമല സിമ്മനാരിയില്‍ നിന്നും വള്ളം വഴി പുറപ്പെട്ടു 6-നു രാവിലെ കോട്ടയം സിമ്മനാരിയില്‍ എത്തി. 

2. മലങ്കരയുള്ള ആത്മീയ മക്കള്‍ക്കു. ബ്രഹ്മവാറിലെ സഭയ്ക്കു വേണ്ട പണസഹായം ചെയ്യണമെന്നും മറ്റും. 1919-നു 1095 വൃശ്ചികം 9-നു 

കോട്ടയം സിമ്മനാരി.

3. കലയക്കാട്ടില്‍ തോമ്മസു കത്തനാര്‍ക്കു. കീവറീതിനെ അയക്കണമെന്നും സി. വി. ... ചിട്ടിപ്പണം കൊടുക്കണമെന്നും. 1919-നു 1095 വൃശ്ചികം 10-നു. കോട്ടയം സിമ്മനാരി. 

4. മങ്കുഴി ഗീവറുഗീസു കത്തനാര്‍ക്കു. തോമാച്ചനെ ഈ സിമ്മനാരിയിലയച്ചു പഠിപ്പിക്കണമെന്നും മറ്റും. ടി തീയതി. ടി. സ്ഥലം. 

5. പറമ്പില്‍ കോര കത്തനാര്‍ക്കു. ബ്രഹ്മവാറുകാരുടെ ഇവിടുത്തെ യാത്ര, പണപ്പിരിവു മുതലായവ സംബന്ധിച്ചു. 1919-നു 1095 വൃശ്ചികം 10-നു. കോട്ടയം.

6. ഇ. ജെ. ജോണ്‍ വക്കീലിനു. ചെന്നിത്തല പള്ളിക്കാര്യം സംബന്ധിച്ചു. ടി തീയതി. ടി സ്ഥലം. 

7. പാലപ്പള്ളില്‍ പൗലൂസ് കത്തനാര്‍ക്കു. ബസ്ക്ക്യാമ്മയുടെ മരണം സംബന്ധിച്ച അനുശോചനവും ആശ്വാസവും അടങ്ങിയ കല്പന. ടി തീയതി. ടി. സ്ഥലം. 

8. നടുവേലി കൊന്നയില്‍ യോഹന്നാനു. ... പള്ളിക്കാര്യം സംബന്ധിച്ചു. ടി തീയതി. ടി. സ്ഥലം. 

9. കൊച്ചുകോശിക്കു. വര്‍ത്തമാനങ്ങള്‍ക്കു. ടി തീയതി. ടി. സ്ഥലം. 

10. ഓലിക്കല്‍ യൗസേപ്പു കത്തനാര്‍ക്കു. അയ്യമ്പള്ളിലെ വര്‍ത്തമാനങ്ങള്‍ സംബന്ധിച്ചും മറ്റും. 1919-നു 1095 വൃശ്ചികം 10-നു കോട്ടയം. 

11. മാറാച്ചേരില്‍ ഇത്താപ്പിരി കത്തനാര്‍ക്കു. വര്‍ത്തമാനങ്ങള്‍ക്കു. 

ടി തീയതി. ടി. സ്ഥലം. 

12. പി. കെ. ദാനിയേലിനു. സിറിയന്‍ ചര്‍ച്ച് മാസിക സംബന്ധിച്ചു. 1095 വൃശ്ചികം 10-നു കോട്ടയം.

13. കോച്ചേരി കാളമ്മാലി വര്‍ക്കി പൈലിക്കു. ടിയാന്‍ ആവശ്യപ്പെട്ട 

എഴുത്തുകളയച്ചിട്ടുണ്ടെന്നും മറ്റും. 1919-നു 1095 വൃശ്ചികം 10-നു കോട്ടയം സിമ്മനാരി. 

14. നിലയ്ക്കല്‍ പള്ളിക്കാര്‍ക്കു. കന്നി മാസത്തില്‍ ഇവിടെ കൂടിയ യോഗനിശ്ചയങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനു വേണ്ടി ഈ മാസം 14-നു 

ശനിയാഴ്ച നാം അവിടെ എത്തുന്നതാണെന്നും മറ്റും. 1919-നു 1095 വൃശ്ചികം 12-നു കോട്ടയം സിമ്മനാരി. 

15. പുതുപ്പള്ളി പള്ളിക്കാര്‍ക്കും. 

16. പരിയാരത്തു മാര്‍ അപ്രേം പള്ളിക്കാര്‍ക്കും.

17. അഞ്ചേരി പള്ളിക്കാര്‍ക്കും. നിലയ്ക്കല്‍ പള്ളിയില്‍ 15-നു ഞായറാഴ്ച എത്തണമെന്നും മറ്റും. 1095 വൃശ്ചികം 12-നു കോട്ടയം.

18. വെണ്‍മണി പള്ളി ഇടവകക്കാരായ കീച്ചേരിയത്തു അയ്പിനും പള്ളി പടിഞ്ഞാറ്റേതില്‍ തൊമ്മിക്കും വിരിപ്പുകൂട്ടത്തില്‍ ഗീവറുഗീസിനും കൂടി. ടി പള്ളി സംബന്ധമായ കുഴപ്പങ്ങളെക്കുറിച്ചു പരാതി കിട്ടിയിരിക്കുന്നതിനാല്‍ അതിനെക്കുറിച്ചു തീരുമാനിക്കുന്നതിനായി ... കോട്ടയം സിമ്മനാരിയില്‍ നിന്നും. 

20. മലങ്കരയുള്ള ആത്മീയ മക്കള്‍ക്കു. കൊല്ലപ്പെട്ട ആറ്റുപുറത്തു പാപ്പിയുടെ മകളുടെ കല്യാണത്തിനു വേണ്ട ധനസഹായം ചെയ്യണമെന്നും മറ്റും. 1919-നു 1095 വൃശ്ചികം 12-നു കോട്ടയം സിമ്മനാരിയില്‍ നിന്നും. 

21. കൊച്ചുമെത്രാച്ചനു. പരുമല സംഗതി, ... യാക്കോബിന്‍റെ പട്ടം മുതലായവ സംബന്ധിച്ചു. 1919-നു 1095 വൃശ്ചികം 13-നു കോട്ടയം. 

22. ഈവാനിയോസു മെത്രാച്ചനു. മെഴുവേലി കത്തനാച്ചന്‍റെ കൊച്ചനു പട്ടം കൊടുക്കണമെന്നു. 1919-നു 1095 വൃശ്ചികം 13-നു കോട്ടയം. 

23. പുലിക്കോട്ടില്‍ യൗസേഫ് ശെമ്മാശനു. കുന്ദംകുളം വര്‍ത്തമാനങ്ങള്‍ അറിയിക്കണമെന്നു. 1919-നു 1095 വൃശ്ചികം 16-നു കോട്ടയം. 

24. മഴുവഞ്ചേരിപറമ്പത്തു പൗലോക്കുഞ്ഞിച്ചാക്കോ. വര്‍ത്തമാനങ്ങള്‍ക്കു. ടി തീയതി. ടി സ്ഥലം. 

25. വാളനടിയില്‍ സ്കറിയാ കത്തനാര്‍ക്കു. വര്‍ത്തമാനങ്ങള്‍ക്കും 

പാലപ്പള്ളില്‍ കത്തനാരച്ചന്‍റെ ഭാര്യയുടെ മരണത്തില്‍ അനുശോചിച്ചും മറ്റും. ടി തീയതി. ടി സ്ഥലം. 

26. മുറന്തൂക്കില്‍ മാത്തു കത്തനാര്‍ക്കു. ടി സംഗതിക്കും മറ്റും. ടി തീയതി. ടി സ്ഥലം. 

27. സി. എം. തോമ്മസ് ശെമ്മാശനു. ആവിയോടു കത്തനാരെ 

സംബന്ധിച്ചും മറ്റും. ടി തീയതി. ടി സ്ഥലം. 

28. ചെറുവത്തൂര്‍ കുറിയാക്കോസു കത്തനാര്‍ക്കു. ടിയാന്‍റെ ശസ്ത്രക്രിയ സംബന്ധിച്ചു. ടി തീയതി. ടി സ്ഥലം. 

29. ഉതുപ്പച്ചനു. വര്‍ത്തമാനങ്ങള്‍ക്കു. ടി തീയതി. ടി സ്ഥലം. 

30. ... വക്കീലിനു. വര്‍ത്തമാനങ്ങള്‍ക്കും മറ്റും. 1919-നു 1095 വൃശ്ചികം 13-നു കോട്ടയം സിമ്മനാരിയില്‍ നിന്നും. 

31. കൊച്ചി ക്രിസ്ത്യന്‍ അവകാശ ബില്‍ കമ്മട്ടി സെക്രട്ടറിക്കു. 

സാര്‍, അയച്ചുതന്ന ചോദ്യകടലാസും എഴുത്തുകളും കിട്ടി. തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ അവകാശ ബില്ലില്‍ കാണുന്നതില്‍ സ്ത്രീകള്‍ക്കുള്ള അവകാശങ്ങളെ അല്പം കുറച്ചും അവര്‍ക്കു കാലക്ഷേമത്തിനു ബുദ്ധിമുട്ടും മറ്റവകാശങ്ങളില്‍ നിന്നു ഉപദ്രവങ്ങളും നേരിടാതിരിക്കത്തക്കവണ്ണവും നിയമമുണ്ടാക്കുന്നതു നന്നായിരിക്കുമെന്നാണു നമ്മുടെ അഭിപ്രായം. തിരുവിതാംകൂറിലും കൊച്ചിയിലുമുള്ള നമ്മുടെ സമുദായം ... സമുദായമായി വര്‍ത്തിച്ചു പോരുന്നതിനാലും തമ്മില്‍ തമ്മില്‍ വിവാഹസംബന്ധം നടത്തി വരുന്നതിനാലും ഇപ്പോഴുള്ള ഈ യോജിപ്പും സംബന്ധവും ഒന്നിനൊന്നിനു വര്‍ദ്ധിപ്പിക്കയല്ലാതെ കുറയ്ക്കുന്നതു നമ്മുടെ സമുദായക്ഷേമത്തിനു നല്ലതല്ലാത്തതിനാലും രണ്ടു സംസ്ഥാനങ്ങളിലെയും അവകാശങ്ങളിന്‍മേല്‍ നാം പറഞ്ഞിട്ടുള്ള ... കഴിവുള്ളടത്തോളം യോജിച്ചിരിക്കുന്നതു നന്നായിരിക്കുമെന്നും കൂടെ നമുക്കഭിപ്രായമുണ്ട്. ഇങ്ങനെ പൊതുവെ അല്ലാതെ ഓരോ ചോദ്യങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം എഴുതി അയയ്ക്കുന്നതിനു ഇപ്പോള്‍ നമുക്കു സൗകര്യമില്ലാതിരിക്കുന്നതില്‍ വ്യസനിക്കുന്നു. ... 28-11-1919. 

32. പാലപ്പള്ളില്‍ പൗലൂസ് കത്തനാര്‍ക്കു. ... ടി തീയതി. ടി സ്ഥലം. 

34. ചാവടിയില്‍ തൊമ്മിയേച്ചനു. ചന്ദനപ്പള്ളിക്കാരുടെ കേസില്‍ നടപ്പും, മനഃസാക്ഷിയുമനുസരിച്ചു മൊഴി കൊടുക്കണമെന്നും മറ്റും. 1919-നു 1095 വൃശ്ചികം 14-നു കോട്ടയം സിമ്മനാരി. 

35. തിരുവിനാല്‍ ഗീവറുഗീസു കത്തനാര്‍ക്ക്. ചന്ദനപ്പള്ളില്‍ കുര്‍ബാന ചൊല്ലിയതിനെ സംബന്ധിച്ചു ശാസന. 1919-നു 1095 വൃശ്ചികം 14-നു കോട്ടയം. 

1095 വൃശ്ചികം 14-നു ഉച്ചകഴിഞ്ഞു മൂന്നു മണിയോടു കൂടി വണ്ടി മാര്‍ഗ്ഗം പുറപ്പെട്ടു 5 മണിയോടു കൂടി നിലയ്ക്കല്‍ പള്ളിയില്‍ എത്തി. വഴിമദ്ധ്യേ ദീനത്തില്‍ കിടക്കുന്ന ഒറ്റപ്ലാക്കല്‍ മാത്തുച്ചനെ കയറി കണ്ടു. 

36. ചെറുവത്തൂര്‍ മാത്തു കുര്യാക്കുവിനു. വര്‍ത്തമാനങ്ങള്‍ക്കു. 1919-നു 1095 വൃശ്ചികം 16-നു നിലയ്ക്കല്‍ പള്ളി. 

37. ചാക്കോ സൂപ്രണ്ടിനു. ധനു 12-നു മാനേജിംഗ് കമ്മട്ടിക്കു വരണമെന്നു. ടി തീയതി. ടി. സ്ഥലം. 

38. ജോണ്‍ വക്കീലിനു. ടി സംഗതിക്കു ടി തീയതി. ടി. സ്ഥലം. 

39. കരവട്ടു മത്തായിക്കു. കര്‍മ്മേല്‍ സിമ്മനാരി പള്ളിയില്‍ വച്ചു വിവാഹം, മാമ്മോദീസാ ഇവ നടത്തുന്നതിനു അനുവദിച്ചിരിക്കുന്നു എന്നും മറ്റും. ടി തീയതി. ടി. സ്ഥലം. 

40. പൊനോടത്തു മത്തായി കത്തനാര്‍ക്കു. വിവാഹം, മാമോദീസാ ഇവ കര്‍മ്മേല്‍ സിമ്മനാരിയില്‍ വച്ചു നടത്തിക്കൊടുക്കണമെന്നു. 1919-നു 1095 വൃശ്ചികം 16-നു നിലയ്ക്കല്‍ പള്ളിയില്‍ നിന്നും. 

41. പീലക്സിനോസ് മെത്രാച്ചനു. വര്‍ത്തമാനങ്ങള്‍ക്കു. 1919-നു 1095 വൃശ്ചികം 16-നു. നിലയ്ക്കല്‍ പള്ളി. 

42. ഉപ്പൂട്ടില്‍ യാക്കോബു കത്തനാര്‍ക്കു. തിരുനക്കരെ എരുത്തിക്കല്‍ തോമ്മാ എന്നയാളിന്‍റെ തൈലാഭിഷേക കൂദാശ ടിയാന്‍ ഇപ്പോള്‍ കൂടെ താമസിപ്പിക്കുന്ന സ്ത്രീയുമായുള്ള ബന്ധം ഒരിക്കലും ഉണ്ടാകയില്ലെന്നു സമ്മതിക്കുന്നപക്ഷം ചില പ്രായശ്ചിത്തങ്ങളോടു കൂടെ നടത്തിക്കൊടുക്കണമെന്നും മറ്റും. 1919-നു 1095 വൃശ്ചികം 16-നു നിലയ്ക്കല്‍ പള്ളി. 

43. വാകത്താനത്തു പള്ളിക്കാര്‍ക്കു. അങ്ങോട്ടുള്ള യാത്രയ്ക്കു 19-നു വള്ളം അയച്ചുതരണമെന്നു. 1919-നു 1095 വൃശ്ചികം 17-നു നിലയ്ക്കല്‍ പള്ളി. 

44. പുലിക്കോട്ടില്‍ യൗസേപ്പു ശെമ്മാശനു. വര്‍ത്തമാനങ്ങള്‍ക്കു. 

1919-നു 1095 വൃശ്ചികം 17-നു നിലയ്ക്കല്‍.

45. വാളനടിയില്‍ സ്കറിയാ കത്തനാര്‍ക്കു. വര്‍ത്തമാനങ്ങള്‍ക്കു. 

ടി തീയതി. ടി സ്ഥലം. 

46. പാടത്തു ചെറിയതു വര്‍ക്കിക്കു. ഇങ്ങോട്ടു വരുന്നതിനു ഒരു മാസത്തിലധികം താമസിക്കരുതെന്നു. 1919-നു 1095 വൃശ്ചികം 18-നു നിലയ്ക്കല്‍ പള്ളി. 

47. ഇലഞ്ഞിക്കല്‍ ഉതുപ്പച്ചനു. ജഡ്ജ്മെന്‍റ് അച്ചടിസംബന്ധിച്ചു. 

1919-നു 1095 വൃശ്ചികം 18-നു നിലയ്ക്കല്‍ പള്ളിയില്‍ നിന്നും. 

48. പാമ്പാടി പ്രവൃത്തിയില്‍ കൂരോപ്പട മുറിയില്‍ പുയോട്ടുറുമ്പു എന്ന സ്ഥലത്തു പള്ളി വയ്ക്കുന്നതിനു അനുവദിച്ചുള്ള കല്പന.

49. മട്ടയ്ക്കല്‍ മല്പാനു. വര്‍ത്തമാനങ്ങള്‍ക്കും കമ്മീഷനെ വാകത്താനത്തിനയയ്ക്കണമെന്നും മറ്റും. 1919-നു 1095 വൃശ്ചികം 19-നു നിലയ്ക്കല്‍ പള്ളിയില്‍ നിന്നും. 

50. മാമ്മന്‍ മാപ്പിളയ്ക്കു. ദിവാന്‍ജിക്കുള്ള എഴുത്തു ഡ്രാഫ്റ്റു ചെയ്തയയ്ക്കണമെന്നു. ടി തീയതി. ടി സ്ഥലം. 

51. കരപ്പെനാളില്‍ തോമ്മസു കത്തനാര്‍ക്കു. വര്‍ത്തമാനങ്ങള്‍ക്കും മറ്റും. 1919-നു 1095 വൃശ്ചികം 19-നു നിലയ്ക്കല്‍ പള്ളി. 

1095 വൃശ്ചികം 19-നു നിലയ്ക്കല്‍ ഇംഗ്ലീഷു സ്കൂള്‍ (പുതുപ്പള്ളി) സന്ദര്‍ശിച്ചു. 3 മണിയോടു കൂടി നിലയ്ക്കല്‍ പള്ളിയില്‍ നിന്നും പുറപ്പെട്ടു പടിഞ്ഞാറേമുറിയില്‍ യാച്ചന്‍റെ വീട്ടില്‍ കയറി കാപ്പികുടി കഴിഞ്ഞു വള്ളം കയറി സന്ധ്യയോടു കൂടി വാകത്താനത്തു പള്ളിയില്‍ എത്തി. 

52. നാലുന്നാക്കല്‍ ... കശീശന്മാര്‍ക്കു. നാളെ ഇത്രടം വരണമെന്നു. 1919-നു 1095 വൃശ്ചികം 20-നു വാകത്താനത്തു പള്ളിയില്‍ നിന്നും. 

53. വെട്ടിക്കല്‍ക്കുന്നേല്‍ പള്ളിക്കാര്‍ക്കു. ടി സംഗതി. ടി തീയതി. 

ടി സ്ഥലം. 

54. മട്ടയ്ക്കല്‍ മല്പാനു. അച്ചടിച്ച കല്പനകള്‍ മുതലായതു ഈ കല്പന കൊണ്ടുവരുന്ന കപ്യാരുവശം കൊടുത്തയയ്ക്കണമെന്നു. വൃശ്ചികം 21-നു വാകത്താനം. 

55. മട്ടയ്ക്കല്‍ മല്പാനു. ... ടി തീയതി. ടി സ്ഥലം. 

56. പാലപ്പള്ളില്‍ പൗലൂസ് കത്തനാര്‍ക്കു. വര്‍ത്തമാനങ്ങള്‍ക്കു. 

ടി തീയതി. ടി സ്ഥലം. 

57. കരിഞ്ചേരിയത്തു അയ്പിനു. നിലയ്ക്കല്‍ സ്ഥലത്തെ സംബന്ധിച്ചും മറ്റും. ടി തീയതി. ടി സ്ഥലം. 

58. കെ. എ. മാത്യുവിനു. മുമ്പില്‍ ഇങ്ങോട്ടു എഴുതിയിരുന്നതിനെ സംബന്ധിച്ചും മറ്റും. ടി തീയതി. ടി സ്ഥലം.

59. തേരകത്തു ചെറിയാന്‍കുഞ്ഞിനു. വര്‍ത്തമാനങ്ങള്‍ക്കു. 1919-നു 1095 വൃശ്ചികം 21-നു. വാകത്താനം. 

60. നാലുന്നാക്കല്‍ പള്ളിക്കാര്‍ക്കു. 24-നു ചൊവ്വാഴ്ച ആ പള്ളിയിലേക്കുള്ള യാത്രയ്ക്കു ഒരുക്കമുള്ളവരായിരിക്കണമെന്നു. 1919-നു 1095 വൃശ്ചികം 21-നു വാകത്താനത്തു പള്ളിയില്‍ നിന്നും. 

61. പട്ടച്ചേരില്‍ അലക്സന്ത്രയോസു കത്തനാര്‍ക്കു. ഇന്നോ നാളെയോ ഇത്രടം വരണമെന്നു. 1919-നു 1095 വൃശ്ചികം 23-നു വാകത്താനത്തു  പള്ളിയില്‍ നിന്നു. 

കുഴിമറ്റത്തു പള്ളിക്കാര്‍ക്കു. അടുത്ത ശനിയാഴ്ച അവിടെ എത്തുന്നതാണെന്നു. ടി തീയതി. ടി സ്ഥലം. 

62. കളപ്പുരയ്ക്കല്‍ തോമ്മാ മുതല്‍പേര്‍ക്കു. കൈതയിലായ പഴഞ്ചിറ ചാക്കോ മുതല്‍പേര്‍ ചേര്‍ന്നു നടത്തിവന്ന ലേലച്ചിട്ടി പിടിച്ചു നെല്ലു ടിയാന്മാരെ മുതലു വെച്ചു പലിശകൊണ്ടു ചിട്ടിക്കു വെയ്പാന്‍ ഏര്‍പ്പാടു ചെയ്താറെ ഇപ്പോള്‍ അപ്രകാരം ചെയ്യാത്തതു എന്തുകൊണ്ടാണെന്നും മറ്റും. ടി തീയതി. ടി സ്ഥലം. 

63. ചാക്കോ സൂപ്രണ്ടിനു. വല്യപാറേട്ടു സ്കറിയായ്ക്കു വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കണമെന്നു. 1919-നു 1095 വൃശ്ചികം 24-നു വാകത്താനം പള്ളി. 

1095 വൃശ്ചികം 24-നു വാകത്താനത്തു പള്ളിയില്‍ നിന്നു പുറപ്പെട്ടു കോയിപ്രത്തു ചെറിയാപ്പിയുടെ വീട്ടില്‍ എത്തി ഭക്ഷണം കഴിഞ്ഞ് പുറപ്പെട്ടു. വാകത്താനം പെണ്‍പള്ളിക്കൂട കെട്ടിടത്തിന്‍റെ അടിസ്ഥാന കല്ലിട്ടശേഷം വണ്ടി വഴി പുറപ്പെട്ടു 5 മണിയോടു കൂടി നാലുന്നാക്കല്‍ പള്ളിയില്‍ എത്തി. 

64. പാലപ്പള്ളില്‍ പൗലൂസു കത്തനാര്‍ക്കും

65. മുറന്തൂക്കില്‍ മാത്തു കത്തനാര്‍ക്കു

66. പൂവത്തൂര്‍ മൂപ്പച്ചനും

67. പനയ്ക്കാട്ടുമറ്റത്തു അബ്രഹാം കത്തനാര്‍ക്കും

68. മട്ടയ്ക്കല്‍ മല്പാനും

69. പനയ്ക്കല്‍ പാത്തപ്പനും

70. ചാക്കോ സൂപ്രണ്ടിനും

71. കുളങ്ങര പൈലി ഇട്ടിയച്ചനും

72. കാരുവേലില്‍ കുഞ്ഞിച്ചെറിയയ്ക്കും

73. ചിറ്റേത്തു ഇത്താപ്പിരി തരകനും

74. ചാലില്‍ കൊച്ചുകോരയ്ക്കും

75. കയ്യാലാത്തു ചാക്കോച്ചനും

76. ചിറക്കടവില്‍ അബ്രഹാമിനും

77. കണ്ടത്തില്‍ ഈപ്പന്‍ വക്കീലിനും 

78. പൂതിയോട്ടു കുരുവിള വര്‍ക്കിക്കും

79. വാഴയില്‍ ഉതുപ്പാന്‍ തോമ്മായിക്കും

80. കിഴക്കേവീട്ടില്‍ ഗീവറുഗീസു മുതലാളിക്കും

81. ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീലിനും

1095 ധനു 12-നു ശനിയാഴ്ചയിലെ മാനേജിംഗ് കമ്മട്ടിക്കുള്ള ക്ഷണക്കത്തുകള്‍. 1095 വൃശ്ചികം 25-നു നാലുന്നാക്കല്‍ പള്ളിയില്‍ നിന്നും പുറപ്പെട്ടു വള്ളിക്കാട്ടു പള്ളിയില്‍ എത്തി ലുത്തിനിയാ കഴിഞ്ഞു അപ്പോള്‍ത്തന്നെ പുറപ്പെട്ടു സന്ധ്യയോടു കൂടെ വാകത്താനത്തു പള്ളിയില്‍ എത്തി. 1095 വൃശ്ചികം 28-നു ശനിയാഴ്ച വാകത്താനത്തു പള്ളിയില്‍ നിന്നും പുറപ്പെട്ടു കൂമ്പാടി പുത്തന്‍പുരയ്ക്കല്‍ കയറി കാപ്പികുടി കഴിഞ്ഞ് വള്ളംവഴി പുറപ്പെട്ടു വല്യയത്തില്‍ കയറി ലഘുഭക്ഷണം കഴിഞ്ഞു പുറപ്പെട്ടു സന്ധ്യയോടുകൂടി കുഴിമറ്റത്തു പള്ളിയില്‍ എത്തി.

82. പള്ളത്തു പള്ളിക്കാര്‍ക്കു. അടുത്ത ചൊവ്വാഴ്ച അങ്ങോട്ടുള്ള യാത്രയ്ക്കു വേണ്ടുന്ന വണ്ടികളയച്ചു തരണമെന്നു. 1919-നു 1095 വൃശ്ചികം 29-നു കുഴിമറ്റത്തു പള്ളി. 

83. ഈവാനിയോസ് മെത്രാച്ചനു. വര്‍ത്തമാനങ്ങള്‍ക്കു. 1919-നു 1095 വൃശ്ചികം 30-നു കുഴിമറ്റത്തു പള്ളി. 

84. പീലക്സിനോസു മെത്രാച്ചനു. വര്‍ത്തമാനങ്ങള്‍ക്കും കമ്മട്ടിക്കു 

വരണമെന്നും. ടി തീയതി ടി സ്ഥലം. 

85. പാലപ്പള്ളില്‍ പൗലൂസു കത്തനാര്‍ക്കു. വര്‍ത്തമാനങ്ങള്‍ക്കും മറ്റും. ടി തീയതി. ടി സ്ഥലം. 

86. അയിരൂകുഴിയില്‍ തോമ്മസു തോമ്മാച്ചനു. ടിയാന്‍റെ അപ്പന്‍റെ 

മരണത്തില്‍ അനുശോചിച്ചു. ടി തീയതി. ടി സ്ഥലം. 

87. ... കത്തനാര്‍ക്കു. വര്‍ത്തമാനങ്ങള്‍ക്കു.

1095 വൃശ്ചികം 31-നു കുഴിമറ്റത്തു പള്ളിയില്‍ നിന്നു പുറപ്പെട്ടു സന്ധ്യയോടുകൂടെ പള്ളത്തു പള്ളിയില്‍ എത്തി. ലുത്തിനിയാ കഴിഞ്ഞു. ... എടത്തുംപടിക്കല്‍ ഓണാട്ടുമൂപ്പിലെ വീടുകൂദാശയ്ക്കായി പോയി. കൂദാശ കഴിഞ്ഞ് രാത്രി 9 മണിക്ക് മടങ്ങി പള്ളിയില്‍ എത്തി.

88. പൂതകുഴിയില്‍ അബ്രഹാം കത്തനാര്‍ക്കു. വര്‍ത്തമാനങ്ങള്‍ക്കും 

പിറവത്തുകാരന്‍ വര്‍ക്കി എന്ന കൊച്ചനു. പോലീസു സംബന്ധമായി വല്ല സംഗതികളും സഹായം ചെയ്യണമെന്നും മറ്റും. 1919-നു 1095 ധനു 2-നു പള്ളത്തു പള്ളിയില്‍ നിന്നു. 

89. കുറിച്ചി പള്ളിക്കാര്‍ക്കു. അഞ്ചിനു ശനിയാഴ്ച അവിടെ എത്തേണ്ടതിലേക്കു വാഹനങ്ങളയച്ചു തരണമെന്നും 1919-നു 1095 ധനു 3-നു പള്ളത്തു പള്ളി. 

90. മട്ടയ്ക്കല്‍ മല്പാനു. വര്‍ത്തമാനങ്ങള്‍ക്കു. ടി തീയതി. ടി സ്ഥലം. 

91. റ്റി. എം. ജേക്കബിനു കുന്ദംകുളം. സ്ഥലത്തെ സംബന്ധിച്ചും മറ്റും. ടി തീയതി. ടി സ്ഥലം. 

92. കല്ലട നെല്‍പുരയില്‍ ചെറിയാന്‍ മുതല്‍പേര്‍ക്കു. ടി പള്ളിയിലെ വഴക്കു കൊച്ചുമെത്രാച്ചന്‍ കേള്‍ക്കുന്നതാണെന്നും മറ്റും. ടി തീയതി. 

ടി സ്ഥലം.

93. സി. ഇടിച്ചാണ്ടി വാദ്ധ്യാര്‍ക്കു. മകളുടെ കല്യാണത്തില്‍ സന്തോഷിച്ചും വല്ലതും സഹായം ചെയ്യാമെന്നും. ടി തീയതി. ടി സ്ഥലം. 

94. കുര്യന്‍ മാസ്റ്റര്‍ക്കു. ഡോ. ബാബയുടെ വര്‍ത്തമാനങ്ങള്‍ക്കും മറ്റും. 1919-നു 1095 ധനു 3-നു പള്ളത്തു പള്ളിയില്‍ നിന്നും.

95. കൊച്ചുമെത്രാച്ചനും 

96. ചിറ്റേത്തു ഇത്താപ്പിരി തരകനും 

97. കിഴക്കേവീട്ടില്‍ ഗീവറുഗീസു മുതലാളിക്കും 

98. കാരുവേലില്‍ കുഞ്ഞിച്ചെറിയയ്ക്കും

99. പണിക്കരു കത്തനാരച്ചനും 

100. പൂവത്തൂര്‍ മൂപ്പച്ചനും

101. മാമ്മന്‍ മാപ്പിളയ്ക്കും 

102. റ്റി. വി. ജോണ്‍ ശെമ്മാച്ചനും 

103. എം. പി. പത്രോസു ശെമ്മാച്ചനും 

104. കുളങ്ങര പൈലി ഇട്ടിയച്ചനും 

105 പാലപ്പള്ളില്‍ പൗലൂസു കത്തനാര്‍ക്കും 

106. പനയ്ക്കാമറ്റത്തു അബ്രഹാം കത്തനാര്‍ക്കും 

107. പൂതിയോട്ടു കുരുവിള വര്‍ക്കിക്കും 

108. ചാലില്‍ കൊച്ചുകോരയ്ക്കും 

109. മുറന്തൂക്കില്‍ മാത്തു കത്തനാര്‍ക്കും 

110. കണ്ടത്തില്‍ ഈപ്പന്‍ വക്കീലിനും.  ധനു 12 ശനിയാഴ്ച മാനേജിംഗ് കമ്മട്ടി മീറ്റിംഗില്‍ വന്നുചേരണമെന്നും മറ്റും. 1919-നു കൊല്ലം 1095-ാമാണ്ടു ധനു മാസം 3-നു പള്ളത്തു പള്ളിയില്‍ നിന്നും. 

1095 ധനു 5-നു പള്ളത്തു പള്ളിയില്‍ നിന്നും വണ്ടി വഴി പുറപ്പെട്ടു കരിമ്പുംകാലാക്കടവില്‍ എത്തി ബോട്ടു കയറി 5 മണിയോടു കൂടി കുറിച്ചിപള്ളിയില്‍ എത്തി. 

111. പാലപ്പള്ളില്‍ കത്തനാര്‍ക്കു. വര്‍ത്തമാനങ്ങള്‍ക്കു. 1919-നു 1095 ധനു 7-നു കുറിച്ചി പള്ളിയില്‍ നിന്നും.

112. ഈവാനിയോസു മെത്രാച്ചനു. കമ്മട്ടിക്കു വന്നുചേരണമെന്നും മറ്റും. 

113. ഉച്ചപ്പുള്ളില്‍ ഉലഹന്നാനു. വാളനടിയില്‍ ശെമ്മാശന്‍റെ സുഖക്കേടിനെക്കുറിച്ചു. ടി തീയതി. ടി സ്ഥലം.

114. വട്ടയ്ക്കാട്ടില്‍ സ്കറിയാ കത്തനാര്‍ക്കു. മകന്‍ ശെമ്മാശന്‍റെ ദീനത്തെ സംബന്ധിച്ചു ആശ്വാസ കല്പന. ടി തീയതി. ടി സ്ഥലം. 

115. റ്റി. റ്റി. തോമസിനു. മുണ്ടക്കയം പള്ളി സംബന്ധിച്ചു. 

116. ചെറിയമഠത്തില്‍ മൂപ്പച്ചനു. ടി സംഗതി സംബന്ധിച്ചും മറ്റു വര്‍ത്തമാനങ്ങള്‍ക്കും. ടി തീയതി. ടി സ്ഥലം. 

117. വടശേരിയത്തു യൗസേഫ് കത്തനാര്‍ക്കു. മതാപ്പാറ പള്ളിക്കാരുടെ ആഗ്രഹപ്രകാരം തല്‍ക്കാലം വരുന്നതിന് സാധിക്കയില്ലെന്നും മറ്റും. 1919-നു 1095 ധനു 7-നു കുറിച്ചി പള്ളിയില്‍ നിന്നും.

1919-നു 1095 ധനു 9-നു രാത്രി കുറിച്ചി പള്ളിയില്‍ നിന്നും പുറപ്പെട്ടു 10-നു വ്യാഴാഴ്ച രാവിലെ കോട്ടയം സിമ്മനാരിയില്‍ എത്തി. 

118. മാത്തുള്ളേച്ചനു. മഴുവന്ത്രക്കാരന്‍ കത്തനാരച്ചനു വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കണമെന്നു. ടി തീയതി. ടി സ്ഥലം. 

119. റ്റി. എം. ജേക്കബിനു. കുന്ദംകുളം സ്ഥലത്തെ സംബന്ധിച്ചും മറ്റും. 1919-നു 1095 ധനു 11-നു കോട്ടയം സിമ്മനാരി. 

120. പുലിക്കോട്ടില്‍ ശെമ്മാച്ചനു. കാക്കുണ്ണിയുടെ മരണത്തില്‍ 

അനുശോചിച്ചു. ടി തീയതി. ടി സ്ഥലം. 

121. പുലിക്കോട്ടില്‍ കാക്കുണ്ണി ഇട്ടൂപ്പിനു. ടി സംഗതിക്കു. 

122. വടക്കടത്തു വല്യവീട്ടില്‍ സാറാമ്മയ്ക്കു. ഓമല്ലൂര്‍ പള്ളിക്കാര്യം സംബന്ധിച്ചു. ടി തീയതി. ടി സ്ഥലം. 

123. കരപ്പെള്ളില്‍ കത്തനാര്‍ക്കു. പുരയിടം വാങ്ങിക്കുന്നതിനെ സംബന്ധിച്ചു. ടി തീയതി. ടി സ്ഥലം. 

124. മാരേട്ടു അബ്രഹാം ശെമ്മാച്ചനു. സിമ്മനാരിയില്‍ എത്തി പഠിക്കണമെന്നും മറ്റും. ടി തീയതി. ടി സ്ഥലം. 

125. പരുത്തിമൂട്ടില്‍ ചാക്കോയ്ക്കു. വര്‍ത്തമാനങ്ങള്‍ക്കു. 1919-നു 1095 ധനു 11-നു കോട്ടയം സിമ്മനാരി.

126. മാറാച്ചേരില്‍ മൂപ്പച്ചനു. വര്‍ത്തമാനങ്ങള്‍ക്കു. 1919-നു 1095 ധനു 11-നു കോട്ടയം സിമ്മനാരി. 

127. കളത്തില്‍ മാത്തന്‍ മൂപ്പിലേക്കു. കുഴീപ്പള്ളി സംബന്ധമായ കുടിശ്ശിഖ പണം ഈടാക്കുന്നതിനെ സംബന്ധിച്ചു. ടി തീയതി. ടി സ്ഥലം. 

(തുടരും)

സമ്പാദകന്‍: ജോയ്സ് തോട്ടയ്ക്കാട്

Comments

Popular posts from this blog

1923-1926 കാലത്തെ മലങ്കരസഭയിലെ വൈദികരും അല്‍മായ നേതാക്കളും

എഴുത്തുകളുടെ നമ്പര്‍ ബുക്ക് | പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍

മലങ്കര അസോസിയേഷന്‍ പ്രതിനിധികളുടെ ഹാജര്‍ (1911)