Posts

Showing posts from June, 2024

മലങ്കര സഭാഭാസുരന്‍

Image
പ. വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ വിശേഷണം. 1923-ല്‍ വട്ടിപ്പണക്കേസില്‍ ദോഷമായി തിരുവനന്തപുരം ഹൈക്കോടതിയില്‍ വിധിയുണ്ടായപ്പോള്‍ സഭയില്‍ സമാധാനത്തിനുവേണ്ടി അദ്ദേഹം മര്‍ദീനില്‍ ഏലിയാസ് പാത്രിയര്‍ക്കീസ് ബാവായെ സന്ദര്‍ശിച്ചു. ഈ കാലത്ത് കുന്നംകുളത്തുനിന്നും പുലിക്കോട്ടില്‍ ജോസഫ് ശെമ്മാശന്‍റെ (പിന്നീട് റീത്തില്‍ ചേര്‍ന്നു) പത്രാധിപത്യത്തില്‍ 'സഭാകാഹളം' എന്നൊരു വാരിക പ്രസിദ്ധപ്പെടുത്തിയിരുന്നു. മെത്രാപ്പോലീത്തായും പാത്രിയര്‍ക്കീസും തമ്മില്‍ കൂടികണ്ടതിന്‍റെ ഫലമായി മെത്രാപ്പോലീത്തയ്ക്കുണ്ടായിരുന്ന മുടക്കുതീര്‍ത്തതായും അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന മേല്പട്ടക്കാരെ സ്വീകരിച്ചതായും പാത്രിയര്‍ക്കീസ് കല്പന കൊടുത്തു. ഈ വാര്‍ത്ത മര്‍ദീനില്‍ നിന്നും 'സഭാകാഹളം' പത്രത്തിനു ലഭിച്ചു. ഈ സമയം ജോസഫ് ശെമ്മാശനോടൊത്ത് മഹാകവി വള്ളത്തോളും കുന്നംകുളത്ത് താമസിച്ചിരുന്നു. വാര്‍ത്ത ലഭിച്ചപ്പോള്‍ ശെമ്മാശന്‍ വള്ളത്തോളുമായി വട്ടശ്ശേരില്‍ തിരുമേനിക്കു ഒരു സ്ഥാനനാമം കൊടുക്കണമെന്നു ആലോചിച്ചു. അവര്‍ ഇരുവരുംകൂടി വട്ടശ്ശേരില്‍ തിരുമേനിക്ക് 'മലങ്കരസഭാഭാസുരന്‍' എന്ന വിശ

മതസംഗതി (മതോപദേശ സാരങ്ങള്‍)

Image
മലങ്കരസഭയുടെ വിശ്വാസത്തെപ്പറ്റിയിള്ള ആദ്യത്തെ ഔദ്യോഗിക ഗ്രന്ഥം. 1892-ല്‍ മലങ്കര മല്പാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാര്‍ (പിന്നീട് മലങ്കര മെത്രാപ്പോലീത്താ) രചിച്ച് അന്നത്തെ മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ മാര്‍ യൗസേഫ് ദീവന്നാസ്യോസിന്‍റെ അനുമതിയോടെ പ്രസിദ്ധീകരിച്ചു. മലങ്കരസഭയുടെ അടിസ്ഥാനവിശ്വാസ പ്രമാണങ്ങള്‍ ഓരോ സംഗതികളായി (അദ്ധ്യായങ്ങളായി) തിരിച്ച് വേദപുസ്തകത്തില്‍ നിന്നുള്ള തെളിവുകളോടെ വിവരിക്കുക എന്നതാണ് ഇതിലെ പ്രതിപാദനരീതി. Source: മലങ്കരസഭാ വിജ്ഞാനകോശം മതോപദേശസാരങ്ങള്‍ / ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ്

1919-നു കൊല്ലം 1095-ാമാണ്ടു വൃശ്ചികം 5-നു മുതലുള്ള ഡയറി ബുക്ക്

Image
  1. കളത്തില്‍ മാത്തന്‍ മൂപ്പിലേക്കു. കുഴിപ്പള്ളി വക നിലം ലേലത്തില്‍ പോയതു പള്ളിവകയ്ക്കു മൂപ്പീന്നു വീണ്ടെടുക്കണമെന്നും മറ്റും. 1919-നു കൊല്ലം 1095-മാണ്ടു വൃശ്ചിക മാസം 5-നു പരുമല സിമ്മനാരി.  5-നു ഒരു മണിക്കു പരുമല സിമ്മനാരിയില്‍ നിന്നും വള്ളം വഴി പുറപ്പെട്ടു 6-നു രാവിലെ കോട്ടയം സിമ്മനാരിയില്‍ എത്തി.  2. മലങ്കരയുള്ള ആത്മീയ മക്കള്‍ക്കു. ബ്രഹ്മവാറിലെ സഭയ്ക്കു വേണ്ട പണസഹായം ചെയ്യണമെന്നും മറ്റും. 1919-നു 1095 വൃശ്ചികം 9-നു  കോട്ടയം സിമ്മനാരി. 3. കലയക്കാട്ടില്‍ തോമ്മസു കത്തനാര്‍ക്കു. കീവറീതിനെ അയക്കണമെന്നും സി. വി. ... ചിട്ടിപ്പണം കൊടുക്കണമെന്നും. 1919-നു 1095 വൃശ്ചികം 10-നു. കോട്ടയം സിമ്മനാരി.  4. മങ്കുഴി ഗീവറുഗീസു കത്തനാര്‍ക്കു. തോമാച്ചനെ ഈ സിമ്മനാരിയിലയച്ചു പഠിപ്പിക്കണമെന്നും മറ്റും. ടി തീയതി. ടി. സ്ഥലം.  5. പറമ്പില്‍ കോര കത്തനാര്‍ക്കു. ബ്രഹ്മവാറുകാരുടെ ഇവിടുത്തെ യാത്ര, പണപ്പിരിവു മുതലായവ സംബന്ധിച്ചു. 1919-നു 1095 വൃശ്ചികം 10-നു. കോട്ടയം. 6. ഇ. ജെ. ജോണ്‍ വക്കീലിനു. ചെന്നിത്തല പള്ളിക്കാര്യം സംബന്ധിച്ചു. ടി തീയതി. ടി സ്ഥലം.  7. പാലപ്പള്ളില്‍ പൗലൂസ് കത്തനാര്‍ക്കു. ബസ്ക്ക്യാമ്മയുടെ മരണം സംബന്