മലങ്കര സഭാഭാസുരന്‍


പ. വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ വിശേഷണം. 1923-ല്‍ വട്ടിപ്പണക്കേസില്‍ ദോഷമായി തിരുവനന്തപുരം ഹൈക്കോടതിയില്‍ വിധിയുണ്ടായപ്പോള്‍ സഭയില്‍ സമാധാനത്തിനുവേണ്ടി അദ്ദേഹം മര്‍ദീനില്‍ ഏലിയാസ് പാത്രിയര്‍ക്കീസ് ബാവായെ സന്ദര്‍ശിച്ചു. ഈ കാലത്ത് കുന്നംകുളത്തുനിന്നും പുലിക്കോട്ടില്‍ ജോസഫ് ശെമ്മാശന്‍റെ (പിന്നീട് റീത്തില്‍ ചേര്‍ന്നു) പത്രാധിപത്യത്തില്‍ 'സഭാകാഹളം' എന്നൊരു വാരിക പ്രസിദ്ധപ്പെടുത്തിയിരുന്നു. മെത്രാപ്പോലീത്തായും പാത്രിയര്‍ക്കീസും തമ്മില്‍ കൂടികണ്ടതിന്‍റെ ഫലമായി മെത്രാപ്പോലീത്തയ്ക്കുണ്ടായിരുന്ന മുടക്കുതീര്‍ത്തതായും അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന മേല്പട്ടക്കാരെ സ്വീകരിച്ചതായും പാത്രിയര്‍ക്കീസ് കല്പന കൊടുത്തു. ഈ വാര്‍ത്ത മര്‍ദീനില്‍ നിന്നും 'സഭാകാഹളം' പത്രത്തിനു ലഭിച്ചു. ഈ സമയം ജോസഫ് ശെമ്മാശനോടൊത്ത് മഹാകവി വള്ളത്തോളും കുന്നംകുളത്ത് താമസിച്ചിരുന്നു. വാര്‍ത്ത ലഭിച്ചപ്പോള്‍ ശെമ്മാശന്‍ വള്ളത്തോളുമായി വട്ടശ്ശേരില്‍ തിരുമേനിക്കു ഒരു സ്ഥാനനാമം കൊടുക്കണമെന്നു ആലോചിച്ചു. അവര്‍ ഇരുവരുംകൂടി വട്ടശ്ശേരില്‍ തിരുമേനിക്ക് 'മലങ്കരസഭാഭാസുരന്‍' എന്ന വിശേഷണം നല്‍കി 'കാഹള'ത്തില്‍ പ്രസിദ്ധപ്പെടുത്തി. ആ സ്ഥാനനാമത്തില്‍ മെത്രാപ്പോലീത്താ പിന്നീട് അറിയപ്പെട്ടു. ഭാസുരന്‍ എന്നാല്‍ സൂര്യന്‍ എന്നര്‍ത്ഥം.

Comments

Popular posts from this blog

1923-1926 കാലത്തെ മലങ്കരസഭയിലെ വൈദികരും അല്‍മായ നേതാക്കളും

എഴുത്തുകളുടെ നമ്പര്‍ ബുക്ക് | പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍

മലങ്കര അസോസിയേഷന്‍ പ്രതിനിധികളുടെ ഹാജര്‍ (1911)