Posts

വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ ഡയറിക്കുറിപ്പുകള്‍

1886 1886 ചിങ്ങം 30. അന്ത്യോഖ്യായുടെ മൂന്നാമത്തെ പത്രോസായ മാറാന്‍ മാര്‍ ഇഗ്നാത്തിയോസു ബാവായുടെയും അവിടെനിന്നു അയയ്ക്കപ്പെട്ടിരിക്കുന്ന തീബേലിന്‍റെ മാര്‍ ശെമഓന്‍ അത്താനാസ്യോസ് ബാവായുടെയും മലയാളത്തിന്‍റെ മാര്‍ യൗസേപ്പ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെയും കോട്ടയം ഇടവകയുടെ മാര്‍ പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെയും കണ്ടനാട് ഇടവകയുടെ മാര്‍ പൗലൂസ് ഈവാനിയോസ് മെത്രാപ്പോലീത്തായുടെയും അങ്കമാലി ഇടവകയുടെ മാര്‍ ഗീവറുഗീസ് കൂറിലോസു മെത്രാപ്പോലീത്തായുടെയും തിരുവിതാംകോട്ടെ മൂലം തിരുനാള്‍ മഹാരാജാവിന്‍റെയും ദിവസങ്ങളില്‍ വട്ടശ്ശേരില്‍ യൗസേപ്പ് ഗീവറുഗീസ് കത്തനാരാല്‍ ഈ ഡയറി എഴുതപ്പെടുവാന്‍ തുടങ്ങി. കോട്ടയത്തു സിമ്മനാരിയില്‍ സുറിയാനി അസോസിയേഷന്‍ കമ്മിറ്റികൂടി. ഞാനും ഉണ്ടായിരുന്നു. കമ്മിറ്റി മൂന്നു ദിവസത്തേക്ക് ഉണ്ടായിരുന്നു. ആലോചിച്ചു നിശ്ചയിച്ച കാര്യങ്ങളുടെ ചുരുക്കം താഴെപ്പറയുന്നു. ആലപ്പുഴ ജില്ലയിലും ഹൈക്കോര്‍ട്ടിലും വിധിച്ചുകിട്ടിയിരിക്കുന്ന കോട്ടയത്തു സിമ്മനാരിയുടെ സൊത്തുക്കളെയും വട്ടിപ്പണത്തേയും മറ്റും തീര്‍പ്പു നടത്തി കൈവശപ്പെടുത്തുന്നതിനു കോട്രസ്റ്റികളായി കോനാട്ടു യോഹന്നാന്‍ മല്പാനെയും കുന്നു...

പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍

'മലങ്കരസഭാ ഭാസുരന്‍' എന്ന അഭിധാനത്താല്‍ അറിയപ്പെടുന്നു. മലങ്കര സഭയുടെ സ്വാതന്ത്ര്യശില്പിയും, കര്‍മ്മധീരനും വേദശാസ്ത്ര പണ്ഡിതനുമായിരുന്നു. മല്ലപ്പള്ളി വട്ടശ്ശേരില്‍ യൗസേഫിന്‍റെയും ഏലിയുടെയും മകനായി 1858 ഒക്ടോബര്‍ 31-നു ജാതനായി. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്തു നടത്തിയശേഷം കോട്ടയം സി.എം.എസ്. സ്കൂളില്‍ പഠിച്ചു. 1876-ല്‍ മസ്മ്രോനോ സ്ഥാനവും, 1879-ല്‍ പൂര്‍ണ്ണ ശെമ്മാശുപട്ടവും, 1880 ജനുവരിയില്‍ കശീശാസ്ഥാനവും ഏറ്റു. പരുമല മാര്‍ ഗ്രീഗോറിയോസിന്‍റെ ശിഷ്യനായി അഭ്യസിച്ച് സുറിയാനിയിലും വേദശാസ്ത്രത്തിലും പാണ്ഡിത്യം നേടി. 1886-ല്‍ പഴയസെമിനാരിയില്‍ മല്പാനായി നിയമിക്കപ്പെട്ടു. സഹപ്രവര്‍ത്തകനായിരുന്ന കോനാട്ടു മാത്തന്‍ മല്പാനും ചേര്‍ന്നു കുര്‍ബ്ബാനക്രമം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് മലങ്കരമല്പാന്‍ സ്ഥാനം നല്‍കി ആദരിച്ചു. എട്ടു വര്‍ഷം എം.ഡി. സെമിനാരി ഹൈസ്കൂള്‍ പ്രിന്‍സിപ്പലായിരുന്നു. 1903 നവംബര്‍ 2-ന് പരുമല മാര്‍ ഗ്രീഗോറിയോസിന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ റമ്പാനായി. 1908 ഫെബ്രുവരി 27-ന് പഴയസെമിനാരിയില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷയോഗം, വട്ടശേരില്‍ ഗീവര്‍ഗീ...

മലങ്കര അസോസിയേഷന്‍ പ്രതിനിധികളുടെ ഹാജര്‍ (1911)

പള്ളി പ്രതിനിധികളുടെ ഹാജര്‍ 1086-ാമാണ്ടു മിഥുനമാസം 13-നു കോട്ടയത്തു കൂടിയ മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ മാനേജിംഗ് കമ്മട്ടി യോഗത്തിലെ പത്താമത്തെ നിശ്ചയത്തില്‍ ഉള്ള അപേക്ഷപ്രകാരം ടി യോഗത്തിന്‍റെ എല്ലാ നിശ്ചയ വിഷയങ്ങളെക്കുറിച്ചും മറ്റും ആലോചിപ്പാന്‍ എല്ലാ പള്ളിപ്രതിപുരുഷന്മാരുടെയും ഒരു പൊതുയോഗം 1911-നു കൊല്ലം 1087-ാമാണ്ടു ചിങ്ങ മാസം 22-ന് വ്യാഴാഴ്ച കോട്ടയത്തു മാര്‍ ദീവന്നാസ്യോസ് സിമ്മനാരിയില്‍ കൂടുവാന്‍ നിശ്ചയിച്ചിരിക്കുന്നതായും ആ പൊതുയോഗത്തില്‍ ഹാജരായി അഭിപ്രായം കൊടുക്കുന്നതിനു പ്രതിനിധികളെ തെരഞ്ഞെടുത്തു അധികാരപ്പെടുത്തി അയയ്ക്കണമെന്നും 1086-ാമാണ്ട് മിഥുന മാസം 30-നു മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ പ്രസിഡെണ്ടായ മലങ്കര ഇടവകയുടെ നി. വ. ദി. ശ്രീ. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ടു മലങ്കര ഇടവകയില്‍പെട്ട എല്ലാ പള്ളികള്‍ക്കും കല്പന അയച്ചതനുസരിച്ചും മലങ്കരെ കണ്ടനാട് മുതലായ ഇടവകകളുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമനസ്സിലേയും മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ തിരുമനസ്സിലേയും മാനേജിംഗ് കമ്മട്ടിക്കാരുടെയും ക്ഷണക്കത്തുകള്‍ അനുസരിച്ചും 87 ചിങ്ങം 22-ന് വ്യാഴാഴ്ച മാ...

മലങ്കര സഭാഭാസുരന്‍

Image
പ. വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ വിശേഷണം. 1923-ല്‍ വട്ടിപ്പണക്കേസില്‍ ദോഷമായി തിരുവനന്തപുരം ഹൈക്കോടതിയില്‍ വിധിയുണ്ടായപ്പോള്‍ സഭയില്‍ സമാധാനത്തിനുവേണ്ടി അദ്ദേഹം മര്‍ദീനില്‍ ഏലിയാസ് പാത്രിയര്‍ക്കീസ് ബാവായെ സന്ദര്‍ശിച്ചു. ഈ കാലത്ത് കുന്നംകുളത്തുനിന്നും പുലിക്കോട്ടില്‍ ജോസഫ് ശെമ്മാശന്‍റെ (പിന്നീട് റീത്തില്‍ ചേര്‍ന്നു) പത്രാധിപത്യത്തില്‍ 'സഭാകാഹളം' എന്നൊരു വാരിക പ്രസിദ്ധപ്പെടുത്തിയിരുന്നു. മെത്രാപ്പോലീത്തായും പാത്രിയര്‍ക്കീസും തമ്മില്‍ കൂടികണ്ടതിന്‍റെ ഫലമായി മെത്രാപ്പോലീത്തയ്ക്കുണ്ടായിരുന്ന മുടക്കുതീര്‍ത്തതായും അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന മേല്പട്ടക്കാരെ സ്വീകരിച്ചതായും പാത്രിയര്‍ക്കീസ് കല്പന കൊടുത്തു. ഈ വാര്‍ത്ത മര്‍ദീനില്‍ നിന്നും 'സഭാകാഹളം' പത്രത്തിനു ലഭിച്ചു. ഈ സമയം ജോസഫ് ശെമ്മാശനോടൊത്ത് മഹാകവി വള്ളത്തോളും കുന്നംകുളത്ത് താമസിച്ചിരുന്നു. വാര്‍ത്ത ലഭിച്ചപ്പോള്‍ ശെമ്മാശന്‍ വള്ളത്തോളുമായി വട്ടശ്ശേരില്‍ തിരുമേനിക്കു ഒരു സ്ഥാനനാമം കൊടുക്കണമെന്നു ആലോചിച്ചു. അവര്‍ ഇരുവരുംകൂടി വട്ടശ്ശേരില്‍ തിരുമേനിക്ക് 'മലങ്കരസഭാഭാസുരന്‍' എന്ന വിശ...

മതസംഗതി (മതോപദേശ സാരങ്ങള്‍)

Image
മലങ്കരസഭയുടെ വിശ്വാസത്തെപ്പറ്റിയിള്ള ആദ്യത്തെ ഔദ്യോഗിക ഗ്രന്ഥം. 1892-ല്‍ മലങ്കര മല്പാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാര്‍ (പിന്നീട് മലങ്കര മെത്രാപ്പോലീത്താ) രചിച്ച് അന്നത്തെ മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ മാര്‍ യൗസേഫ് ദീവന്നാസ്യോസിന്‍റെ അനുമതിയോടെ പ്രസിദ്ധീകരിച്ചു. മലങ്കരസഭയുടെ അടിസ്ഥാനവിശ്വാസ പ്രമാണങ്ങള്‍ ഓരോ സംഗതികളായി (അദ്ധ്യായങ്ങളായി) തിരിച്ച് വേദപുസ്തകത്തില്‍ നിന്നുള്ള തെളിവുകളോടെ വിവരിക്കുക എന്നതാണ് ഇതിലെ പ്രതിപാദനരീതി. Source: മലങ്കരസഭാ വിജ്ഞാനകോശം മതോപദേശസാരങ്ങള്‍ / ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ്

1919-നു കൊല്ലം 1095-ാമാണ്ടു വൃശ്ചികം 5-നു മുതലുള്ള ഡയറി ബുക്ക്

Image
  1. കളത്തില്‍ മാത്തന്‍ മൂപ്പിലേക്കു. കുഴിപ്പള്ളി വക നിലം ലേലത്തില്‍ പോയതു പള്ളിവകയ്ക്കു മൂപ്പീന്നു വീണ്ടെടുക്കണമെന്നും മറ്റും. 1919-നു കൊല്ലം 1095-മാണ്ടു വൃശ്ചിക മാസം 5-നു പരുമല സിമ്മനാരി.  5-നു ഒരു മണിക്കു പരുമല സിമ്മനാരിയില്‍ നിന്നും വള്ളം വഴി പുറപ്പെട്ടു 6-നു രാവിലെ കോട്ടയം സിമ്മനാരിയില്‍ എത്തി.  2. മലങ്കരയുള്ള ആത്മീയ മക്കള്‍ക്കു. ബ്രഹ്മവാറിലെ സഭയ്ക്കു വേണ്ട പണസഹായം ചെയ്യണമെന്നും മറ്റും. 1919-നു 1095 വൃശ്ചികം 9-നു  കോട്ടയം സിമ്മനാരി. 3. കലയക്കാട്ടില്‍ തോമ്മസു കത്തനാര്‍ക്കു. കീവറീതിനെ അയക്കണമെന്നും സി. വി. ... ചിട്ടിപ്പണം കൊടുക്കണമെന്നും. 1919-നു 1095 വൃശ്ചികം 10-നു. കോട്ടയം സിമ്മനാരി.  4. മങ്കുഴി ഗീവറുഗീസു കത്തനാര്‍ക്കു. തോമാച്ചനെ ഈ സിമ്മനാരിയിലയച്ചു പഠിപ്പിക്കണമെന്നും മറ്റും. ടി തീയതി. ടി. സ്ഥലം.  5. പറമ്പില്‍ കോര കത്തനാര്‍ക്കു. ബ്രഹ്മവാറുകാരുടെ ഇവിടുത്തെ യാത്ര, പണപ്പിരിവു മുതലായവ സംബന്ധിച്ചു. 1919-നു 1095 വൃശ്ചികം 10-നു. കോട്ടയം. 6. ഇ. ജെ. ജോണ്‍ വക്കീലിനു. ചെന്നിത്തല പള്ളിക്കാര്യം സംബന്ധിച്ചു. ടി തീയതി. ടി സ്ഥലം.  7. പാലപ്പള്ളില്‍ പൗലൂസ് കത്തനാര്...

1923-1926 കാലത്തെ മലങ്കരസഭയിലെ വൈദികരും അല്‍മായ നേതാക്കളും

പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 1923-1926 കാലഘട്ടത്തിലെ കല്പനകളുടെ നമ്പര്‍ ബുക്കില്‍ നിന്നും ഉണ്ടാക്കിയ ലിസ്റ്റാണ്. അദ്ദേഹം ഒരു തവണ എങ്കിലും കല്പന അയച്ചിട്ടുള്ളവരുടെ പേരേ കാണുകയുള്ളു. എല്ലാ വൈദികരുടെയോ എല്ലാ അല്‍മായ നേതാക്കന്മാരുടെയോ പേരു കാണണമെന്നില്ല. ഇതില്‍ പകുതിയിലേറെ പേരുമായി അദ്ദേഹം നിരന്തരം കത്തിടപാട് നടത്തിയതായിട്ടാണ് കല്പന ബുക്ക് വായിച്ചാല്‍ മനസിലാവുക. വൈദി ക സ്ഥാനികള്‍ വടക്കേടത്തു ഗീവര്‍ഗീസു കത്തനാര്‍, ഓമല്ലൂര്‍ (1875 - 1944) തിരുവിതാംകൂര്‍ പ്രജാസഭയില്‍ ചെങ്ങന്നൂര്‍ താലൂക്ക് (1908), ചെങ്ങന്നൂര്‍ താലൂക്ക് ഒന്നാം ഗ്രൂപ്പ് (1917) പ്രതിനിധി. നിര്യാണം: 11.06.1944 കരവട്ടുവീട്ടില്‍ ശീമോന്‍ ശെമ്മാച്ചന്‍. പി. സി. നൈനാന്‍ കത്തനാര്‍ മലങ്കര മല്പാന്‍ മട്ടയ്ക്കല്‍ അലക്സന്ത്രയോസ് കത്തനാര്‍ (1865-1938) നിരണം മട്ടയ്ക്കല്‍ കുടുംബത്തിലെ ബഹനാന്‍ കത്തനാരുടെ ഇളയ മകനായി 1865-ല്‍ ഇദ്ദേഹം ജനിച്ചു, മലങ്കര മല്പാന്‍ എന്നറിയപ്പെടുന്നു. മലങ്കരസഭയില്‍ വട്ടിപ്പണക്കേസ് വളരെ രൂക്ഷമായ രീതിയില്‍ നടന്നിരുന്ന കാലത്ത് കോട്ടയം പഴയസെമിനാരിയുടെ മാനേജരും സെമിനാരിയിലെ മല്പാനുമായി സേ...